കുവൈറ്റ്: പ്രവാസിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് യുവാവിന് കുവൈറ്റ് കോടതി ശിക്ഷ വിധിച്ചു. സംഭവത്തില്‍ കുവൈറ്റി പൗരന് 17 വര്‍ഷം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്.
വധശ്രമത്തിന് 15 വര്‍ഷവും മര്‍ദിച്ചതിനും കടയ്ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയതിനുമായി രണ്ട് വര്‍ഷം ശിക്ഷയുമാണ് കുവൈറ്റ് കോടതി വിധിച്ചത്. അല്‍ ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ സോണില്‍ വെച്ചാണ് ഈജിപ്ഷ്യന്‍ പൗരനെ ഇയാള്‍ മര്‍ദിച്ചത്. ഇയാളുടെ മര്‍ദ്ദനത്തില്‍ മുഖത്തുള്‍പ്പെടെ ഗുരുതര പരിക്കേറ്റിരുന്നു.