അബുദാബി: അബുദാബിയില്‍ ശുചീകരണ തൊഴിലാൡയുടെ നൃത്തമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കനത്ത ചൂടില്‍ വൈലത്ത് പണിയെടുക്കുന്ന യുവാവാണ് പാട്ടുപാടി ആസ്വദിച്ച് ജോലി ചെയ്യുന്നത്. ഈ ദൃശ്യങ്ങള്‍ സ്വദേശി വനിത അഫ്ര അല്‍ മരാറാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
മാലിന്യപ്പെട്ടിയും മാലിന്യം ശേഖരിക്കാനുള്ള വടിയുമായി വാഹനങ്ങള്‍ക്കിടയിലൂടെ നടന്നുപോകുന്നയാള്‍ ഇയര്‍ഫോണില്‍ കേള്‍ക്കുന്ന പാട്ടിനൊത്ത് നൃത്തം ചെയ്യുന്നതാണ് യുവാവിന്റെ വീഡിയോ ആണിത്. യാത്രക്കാര്‍ ഇത് ആസ്വദിക്കുന്നുണ്ടെന്ന് അറിഞ്ഞ ജീവനക്കാരന് അവര്‍ക്ക് വേണ്ടി നൃത്തം ചെയ്യുന്നതും കാണാന്‍ സാധിക്കും. ഈ വീഡിയോ രണ്ടു ദിവസംകൊണ്ട് മൂന്നര ലക്ഷത്തിലേറെ പേരാണ് കണ്ടത്. 4500 പേര് ഷെയര്‍ ചെയ്തു.
الله يرزقه السعاده??وراحة البال ومليون درهم? pic.twitter.com/8d8SWaL7Gk
— afra almarar (@AAlmrar) July 28, 2019