ദുബായ്: യാത്രക്കാര്‍ക്ക് പെട്ട് എത്താന്‍ ഷാര്‍ജയെയും ദുബായിയെയും ബന്ധിപ്പിച്ച് ഫെറി സര്‍വ്വീസ് ആരംഭിച്ചു. ദുബായിലെ അല്‍ ഗുബൈബ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വാറിയം മറൈന്‍ സ്റ്റേഷനിലേയ്ക്കാണ് പുതിയ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. മുപ്പത്തിയഞ്ച് മിനിട്ട് കൊണ്ടു എത്താന്‍ സാധിക്കുന്ന തരത്തിലാണ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്.
ദിവസവും 125 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന 42 സര്‍വ്വീസുകളാണ് നടത്തുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്ക് ഷാര്‍ജയില്‍ നിന്നും പുലര്‍ച്ചെ 5.15ന് ദുബായില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കും. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലും ഓരോ അരമണിക്കൂറിലും സര്‍വ്വീസ് ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സില്‍വര്‍ ക്ലാസ്സിന് 15 ഉം ഗോള്‍ഡ് ക്ലാസ്സിന് 25 ഉം ദിര്‍ഹമാണ് യാത്രാ നിരക്ക്.
അതേസമയം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു ടിക്കറ്റ് ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ(ആര്‍ടിഎ) നേതൃത്വത്തിലാണ് ഫെറി സര്‍വ്വീസ്.