റിയാദ്: ന്യൂസിലന്‍ഡില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഹജ്ജിന് സഹായവുമായി സൗദി. ഒരു മലയാളി അടക്കം 51 പേരാണ് മാര്‍ച്ച് പതിനഞ്ചിന് ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 51 പേരുടെ ബന്ധുക്കള്‍ക്കാണ് സഹായം നല്‍കുന്നത്.
സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അതിഥികളായാണ് 200 പേരടങ്ങുന്ന സംഘം മക്കയിലെത്തുന്നത്. ഭീകരാക്രമണം നടന്ന അല്‍നൂര്‍ പള്ളിയില്‍വെച്ച് ഇവര്‍ക്ക് നല്കിയ യാത്രയയപ്പില്‍ ന്യൂസീലന്‍ഡിലെ സൗദി അംബാസിഡറാണ് തീര്‍ത്ഥാടകരെ സ്വീകരിച്ചത്. സൗദിയുടെ ഈ തീരുമാനത്തിന് ന്യൂസിലന്‍ഡ് നന്ദി അറിയിച്ചിരുന്നു. സല്മാന് രാജാവിന്റെ അതിഥിയായി മക്കയിലെത്തുന്നത് ആദരവായി കാണുന്നുവെന്നും അവര്‍ പറഞ്ഞു.