റിയാദ്: സൗദിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ് പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു യുവാക്കളുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ ഫഹദ് അല്‍ ഖാത്തിരി, യെമന്‍ പൗരനായ മുഹമ്മദ് അല്‍ അഖീല്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിയാദില്‍ വെച്ച് കുട്ടികളെ തട്ടികൊണ്ടുപോകുകയും പീഡനത്തിനിരയാക്കുകയായിരുന്നു. ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതികള്‍ കുട്ടികളെ തട്ടികൊണ്ടു പോയതെന്ന് പോലീസ് വ്യത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന് ശേഷം അറസ്റ്റിലായ പ്രതികള്‍ക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
തുടര്‍ന്ന് അപ്പീല്‍ കോടതിയും ശിക്ഷ ശരിവെച്ചതോടെ വ്യാഴാഴ്ച രാവിലെ റിയാദില്‍ വെച്ച് ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കിയെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് നല്കി.