റിയാദ്: സൗദിയില്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തിങ്കളാഴ്ച ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒമ്പത് മുതല്‍ 17 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈദ് അല്‍ അധ ആഗസ്റ്റ് 8 ന് ആരംഭിക്കുമെന്നും വ്യാപാരം അന്നേദിവസം (ദുല്‍ ഹജ്ജ് 7ന്) അവസാനത്തോടെ നിര്‍ത്തുമെന്നും സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. അവധിക്ക് ശേഷം ആഗസ്റ്റ് 18 ന് (ദുല്‍ഹജ്ജ് 17) വ്യാപാരം പുനരാരംഭിക്കുമെന്നും സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു.