ദുബായ്: യുഎഇയില്‍ 18 വയസ്സുകാരന് ചുമത്തിയ പത്തുലക്ഷത്തിന്റെ പിഴ എഴുതിത്തള്ളി. ദുബായിലെ അല്‍ അവെയര്‍ ആംനസ്റ്റി ടെന്റില്‍ പുരോഗമിക്കുന്ന പൊതുമാപ്പില്‍ കൗമാരക്കാരന്റെ അപേക്ഷ പരിഗണിക്കുകയും തുടര്‍ന്ന് ഈ പിഴ എഴുതിത്തള്ളുകയുമായിരുന്നു.
യുഎഇയിലാണ് ജനിച്ചതെങ്കിലും ഇയാളുടെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ഇതാണ് പിഴയിലേയ്ക്ക് നയിച്ചത്. ആംനസ്റ്റി ടെന്റില്‍ തന്നെ തന്റെ കോണ്‍സുലേറ്റിന്റെ സഹായത്തോടെ ഔദ്യോഗിക രേഖകള്‍ക്കായി അപേക്ഷിക്കാനും ഇയാള്‍ക്ക് കഴിഞ്ഞു.