ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ആദ്യ മലയാളി ഹജ്ജ് സംഘം മക്ക പുണ്യഭൂമിയിലെത്തി. സൗദി സമയം ഇന്ന് രാവിലെ 8.29 നാണ് 410 പേരടങ്ങിയ മലയാളി ഹാജിമാരുടെ ആദ്യസംഘം ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
വിമാനത്താവളത്തില്‍ ഹാജിമാരെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ഷേഖും മറ്റ് ഇന്ത്യന്‍ ഹജ്ജ് മിഷന് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിച്ചത്. ഹജ്ജ് മിഷന് ഉദ്യോഗസ്ഥരായ ആനന്ത് കുമാര്‍, മാജീദ്, ബോബി തുടയിയവര് ഹാജിമാരെ സ്വീകരിക്കാനും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുവാനും വിമാനത്താവളത്തിലുണ്ടായിരുന്നു. ഹാജിമാരുടെ സഹായത്തിനായി ഹജ്ജ് ടെര്‍മിനലില്‍ കെഎംസിസി പ്രവര്‍ത്തകരും എത്തിയിരുന്നു.
പുലര്‍ച്ചെ നെടുമ്പാശേരിയില്‍ നിന്നും മന്ത്രി കെടി ജലീലാണ് ഫ്ലാഗ് ഓഫ് ചെയ്ത് ഹാജിമാരെ യാത്രയയച്ചത്. ജിദ്ദ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ അരമണിക്കൂറിനകം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മുതവഫുമാര്‍ ഒരുക്കിയ വാഹനത്തില്‍ മക്കയിലേക്ക് പുറപ്പെട്ടു. സൗദി എയര്‍വേസിന്റെ എസ്വി 5916 നമ്പര്‍ വിമാനത്തിലാണ് ഹാജിമാര്‍ ജിദ്ദ വിമാനത്താവളത്തിലെത്തിയത്.
ഒരു ഹജ്ജ് കോ-ഓര്‍ഡിനേറ്ററും രണ്ട് ഹജ്ജ് വളണ്ടിയറും അടക്കമാണ് 410 ഹാജിമാരാണെത്തിയത്. മക്കയില്‍ അസീസിയ കാറ്റഗറിയില്‍ 284-ാം നമ്പര്‍ കെട്ടിടത്തില്‍ 16 പേര്, 340-ാം നമ്പര്‍ കെട്ടിടത്തില്‍ 280 പേര്, 290-ാം നമ്പര്‍ കെട്ടിടത്തില്‍ 114 പേര് എന്നിങ്ങനെയാണ് ആദ്യ മലയാളി സംഘത്തിലെത്തിയ ഹാജിമാര്‍ക്ക് താമസസൗകര്യം ചെയ്തിട്ടുള്ളത്.