ദോഹ: ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി മാറാന്‍ തയ്യാറെടുപ്പുമായി ഖത്തര്‍. ഇതിന്റെ ഭാഗമായി സമ്പത്ത് രംഗത്ത് വന്‍ കുതിച്ച് ചാട്ടമാണ് പുതുവര്‍ഷം ഖത്തര്‍ ലക്ഷ്യമിടുന്നത്. അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനിടയിലും സമ്പദ്ഘടനയില്‍ തളരാതെ വളര്‍ച്ച രേഖപ്പെടുത്തിയ ഖത്തറിനെ അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളും പ്രശംസിച്ചിരുന്നു.
ഈ വളര്‍ച്ച പുതുവര്ഷത്തിവും തുടരുകയാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി ഖത്തര്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി നിരവധി അന്താരാഷ്ട്ര സംരംഭങ്ങളില്‍ 320 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയത് അതിലേക്കുള്ള ചുവട്ടുപടിയാണ്.
അറേബ്യന്‍ മേഖലയിലെ അയല്‍രാജ്യങ്ങളേക്കാളും 2018 ല്‍ നേട്ടമുണ്ടാക്കിയത് ഖത്തര്‍ സ്റ്റോക്ക് എ്കസ്ചേഞ്ചാണെന്നതും കരുത്ത് പകരുന്നു. 247 മില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് കഴിഞ്ഞു. ഖത്തര്‍ ബാങ്കിങ് മേഖലയുടെ 2018 ലെ വളര്‍ച്ചാ നിരക്ക് 1393 ബില്യണ്‍ ഖത്തരി റിയാല്‍ കവിഞ്ഞതും ഗുണപരമാണ്.