റിയാദ്: സൗദിയില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘത്തിലെ പന്ത്രണ്ടു പേര് പിടിയില്‍. സ്വദേശികളും വിദേശികളും പരാതികള്‍ നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് സംഘം മക്കയില്‍ വെച്ച് പിടിയിലായത്.
വലിയ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും കാശ് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും ഫോണിലൂടെയും സന്ദേശമയച്ചും ആവശ്യപ്പെട്ടായിരുന്നു സംഘം കാശ് തട്ടിയെടുത്തത്. 44,000 റിയാലും 45 മൊബൈല്‍ ഫോണുകളും 101 സിം കാര്‍ഡുകളും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഇവരെ ഉടനെ പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.