ദുബായ്: ഭീമന് സ്രാവുകളോടൊപ്പം നീന്തി ദുബായ് രാജകുമാരന്. ശ്വാസമടക്കിപ്പിടിച്ച് മാത്രമേ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാഹസിക കാണാന്‍ സാധിക്കൂ.
ഒരു മിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഹംദാന്‍ പങ്കുവച്ചത്. വീഡിയോക്കൊപ്പം അദ്ദേഹം തന്റെ സന്തോഷവും പങ്കുവയ്ക്കുന്നുസത്യം പറഞ്ഞാല്‍ അത്ഭുതാവഹമായ അനുഭവമാണിത്.
നോര്‍വീജിയന്‍ കടലിനും വടക്കന്‍ അറ്റ്ലാന്റിക്കിനുമിടയിലെ ഫാറോ ദ്വീപിലാണ് സ്രാവുകളോടൊപ്പം നീന്തിയത്. വീഡിയോ പ്രത്യക്ഷപ്പെട്ട് അരമണിക്കൂറിനകം അരലക്ഷത്തിലേറെ പേര് കണ്ടുകഴിഞ്ഞു. 2,000 ത്തിലേറെ കമന്റുകളുമുണ്ടായി. ഷെയ്ഖ് ഹംദാന്‍ ഇത്തരത്തില്‍ സാഹസിക വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്.