ദുബായ്: ഇനി ദുബായ് എയര്‍പ്പോര്‍ട്ടില്‍ എത്തുന്ന ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ടില്ലാതെ യാത്രചെയ്യാം. യാത്രക്കാരുടെ പാസ്പോര്‍ട്ട് കണ്ട്രോള് വെറും 15 സെക്കന്റുകൊണ്ട് പൂര്‍ത്തീകരിക്കുന്ന പുതിയ സംവിധാനമാണ് ദുബായ് എയര്‍പ്പോര്‍ട്ടില്‍ നിലവില്‍ വന്നത്.
സ്മാര്‍ട്ട് ടണല്‍ എന്ന പുതിയ സംവിധാനത്തിന്റെ ട്രയല്‍ വെര്ഷന് ദുബായി ജിഡിആര്‍എഫ്എ ലോഞ്ച് ചെയ്തു. ഇനി യാത്രക്കാര്‍ ഈ ടണലിലൂടെ വെറുതെ ഒന്ന് നടന്ന് പോയാല്‍ മതി, യാത്രക്കാരന്റെ എല്ലാ വിവരങ്ങളും സ്മാര്‍ട്ട് ടണലിലെ ബയോമെട്രിക് സംവിധാനം വഴി പിടിച്ചെടുക്കും. ഫേസ് റെക്കഗനൈസേഷന്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്മാര്‍ട്ട് ടണല്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്റെ ഇടപെടല്‍ ഇല്ലാതെ 15 നിമിഷം കൊണ്ട് പാസ്പോര്‍ട്ടിന്റെ എല്ലാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നതാണ് സ്മാര്‍ട്ട് ടണലിന്റെ പ്രത്യേകത.
രാജ്യത്തിന്റെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ഔദ്യോഗികമായി പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് യാത്രക്കാര്‍. അതുവരെ ട്രയല്‍ മാത്രമാകും നടക്കുകയെന്ന് എയര്‍പ്പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ സ്മാര്‍ട്ട് പ്രൊജക്ടുകള്‍ ദുബായ് എയര്‍പ്പോര്‍ട്ടില്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.