ദുബായ്: വളര്‍ത്തുമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സൗഹൃദം എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. എന്നാലിപ്പോള്‍ അപൂര്‍വമായൊരു സൗഹൃദത്തിന്റെ വീഡിയോ സൈബര്‍ലോകത്ത് വൈറലായിരിക്കുകയാണ്.
ഒരു അറബിയും പക്ഷിയും തമ്മിലുള്ള സൗഹൃദം, ഉടമസ്ഥന്റെ പല്ല് വൃത്തിയാക്കി തരുന്ന ഒരു കുഞ്ഞു കുരുവിയാണ് ഇവിടുത്തെ താരം.
പക്ഷിയെ കൊണ്ട് തന്റെ പല്ല് വൃത്തിയാക്കുന്ന അറബ് മധ്യവയസ്കന്റെ വീഡിയോ സോഷ്യല്‍ ലോകത്ത് പോസ്റ്റ് ചെയ്തതോടെ ലോകമെമ്പാടും തരംഗമായി. വായ പൊളിച്ച് നില്ക്കുന്ന അറബിയുടെ പല്ലുകള്‍ വളരെ ഉത്തരവാദിത്തത്തോടെ വൃത്തിയാക്കുന്ന പക്ഷിയ്ക്കും ആരാധകരേറെയാണ്.
ചിലര്‍ ഇതിനെ തമാശയായി കണ്ടപ്പോള്‍ മറ്റ് ചിലര്‍ അറബിയുടെ പ്രവൃത്തിയെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്.