റിയാദ്: റിയാദില്‍ നടുറോഡില്‍ പോരടിക്കുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പരമ്പരാഗത ഇസ്ലാമിക വേഷം ധരിച്ച അഞ്ച് യുവതികളാണ് പരസ്പരം തമ്മില്‍ തല്ലുന്നത്.
തമ്മില്‍ തല്ലുന്നതിനിടെ കയ്യിലിരുന്ന കുഞ്ഞിനെ ഒരു സ്ത്രീ താഴെയിടുകയും ചെയയ്യുന്നുണ്ട്. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നടന്നുവെന്ന് കരുതുന്ന സംഭവം സമീപത്തുണ്ടായിരുന്ന വാഹനത്തില്‍ ഇരുന്നയാളാണ് ചിത്രീകരിച്ചിരിക്കുന്നത്. അരമിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ നിരവധി പേര് കണ്ടുകഴിഞ്ഞു.