ആമസോണ്‍ ഫ്രീഡം സെയിലില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 40 ശതമാനം വരെ ഇളവ്. ഓഗസ്റ്റ് 9ന് തുടങ്ങുന്ന നാലുദിവസത്തെ ആമസോണ്‍ ഫ്രീഡം സെയിലില്‍ നിരവധി ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങള് വില്പനയ്ക്കുണ്ട്. ഓണര്‍, മോട്ടൊറോള, നോക്കിയ, വാവെയ്, ഷവോമി, വിവോ, വണ്‍പ്ലസ്, റിയല്‍മി 1 തുടങ്ങി ബ്രാന്‍ഡുകളുടെ ഫോണുകള്‍ ഓഫര്‍ വിലയ്ക്ക് ലഭിക്കും.
ഇതോടൊപ്പം ക്രെഡിറ്റ് കാര്‍ഡ് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകള്‍, മറ്റു ക്യാഷ്ബാക്കുകള്‍ എന്നീ ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് തിരിച്ചു ലഭിക്കും. 2500 ബ്രാന്‍ഡുകള്‍, 20,000 ഡീലുകള്‍, 200 കാറ്റഗറികളിലായാണ് സെയില്‍ നടക്കുക. നോ കോസ്റ്റ് ഇഎംഐ, മൊബൈല്‍ ഫോണ്‍ സുരക്ഷാ പ്ലാന്‍ എന്നിവ പ്രധാന ഓഫറുകളാണ്.
വണ്‍ പ്ലസ് 6, റിയല്‍മി 1, ഓണര്‍ 7എക്സ്, മോട്ടോ ജി6, സാംസങ് ഗ്യാലക്സി നോട്ട് 8, വാവെയ് പി20 ലൈറ്റ്, ഓണര്‍ 7സി മോട്ടോ ഇ5 പ്ലസ്, നോക്കിയ 6.1 തുടങ്ങി ഫോണുകള്‍ക്ക് വന്‍ വിലക്കുറവുണ്ട്. എന്നാല്‍ ഓഫര്‍ വിലകള്‍ സംബന്ധിച്ച് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ മൊബൈല്‍ കവറുകള്‍,പവര്‍ ബാങ്ക്, ഡേറ്റ കേബിള്‍ എന്നിവയ്ക്ക് 80 ശതമാനം വരെയാണ് ഇളവ്.