ന്യൂയോര്‍ക്ക്: നിലവില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സ്വര്‍ണ്ണവില ഈവര്‍ഷ അവസാനമാകുമ്പോഴേക്കും അഞ്ചുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുമെന്ന് ഗോള്‍ഡ്മാന്‍ സാച്സിന്റെ വിലയിരുത്തല്‍. ഔണ്‍സിന് 1,425 ഡോളര്‍ നിലവാരത്തിലേയ്ക്ക് സ്വര്‍ണ്ണവില ഉയരുമെന്നാണ് വിലയിരുത്തുന്നത്.
അസംസ്കൃത എണ്ണവില സംബന്ധിച്ച ആശങ്കകളും രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളുമാകും, സ്വര്‍ണ്ണത്തിന് അനുകൂല ഘടകമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ഇന്ന് 23,920 രൂപയാണ് സ്വര്‍ണ്ണവില.