എങ്ങനെ ഭംഗിയായി മേക്കപ്പ് ഇടാമെന്ന് അറിയുന്നവരായിക്കും പലരും. എന്നാല്‍ ഇട്ട മേക്കപ്പ് കിടക്കും മുമ്പെങ്കിലും കഴുകിയില്ലെങ്കില്‍ വരാനിരിക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് പലരും ബോധവാന്മാരായിരിക്കില്ല. മേക്കപ്പ് റിമൂവ് ചെയ്തില്ലെങ്കില്‍ വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ്, ചൊറിച്ചില്‍ എന്നീ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഉറങ്ങുമ്പോള്‍ ചര്‍മസുഷിരങ്ങളിലൂടെ വിഷമയമായ മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുന്നുണ്ട്. എന്നാല്‍ മേക്കപ്പ് മുഖത്തു തന്നെയിരിക്കുമ്പോള്‍ ഈ പ്രക്രിയ തടസപ്പെടുന്നു. മാത്രമല്ല ചര്‍മം വരളുകയും ചെയ്യും. രാത്രിയിലാണ് ത്വക്കിന്റെ കോശങ്ങള്‍ ഏറ്റവുമധികം പുനരുജ്ജീവിക്കപ്പെടുന്നത്. പകലത്തേക്കാള്‍ മൂന്നു മടങ്ങ് വേഗത്തിലാണിത്. അതിനാല്‍ ചര്‍മം സുന്ദരമായിരിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉറങ്ങുംമുമ്പ് മേക്കപ് തുടച്ചുമാറ്റുകയെന്നതാണ്.
ഓയില്‍ ബേസ്ഡ് റിമൂവറും വാട്ടര്‍ ബേസ്ഡ് മേക്കപ്പ് റിമൂവറും ലഭ്യമാണ്. പൊതുവേ ഐ മേക്കപ്പ് റിമൂവറുകളാണിവ. മുഖത്തു ഉപയോഗിക്കാന്‍ ഗുണനിലവാരമുള്ളവ തെരഞ്ഞെടുക്കണം. മേക്കപ്പ് വൈപ്സ് പാഡ്, ടിഷ്യൂ രൂപത്തിലുള്ള മേക്കപ് വൈപ്സും ലഭ്യമാണ്. ഇവ മുഖത്ത് അല്പം അമര്‍ത്തി മേക്കപ്പ് തുടച്ചുനീക്കാം.
ഫോമിങ് ക്ലെന്‍സര്‍ മേക്കപ്പ് റിമൂവല്‍ ഫോമിങ് ക്ലെന്‍സറും വിപണിയിലുണ്ട്. ഫേസ് വാഷ് പോലെ ഉപയോഗിക്കാവുന്നവയാണിവ. ഇനി റിമൂവര്‍ ഇല്ലെങ്കില്‍ ബേബി ഓയിലോ ഒലിവ് ഓയിലോ ഉപയോഗിച്ചു മുഖം ചെറുതായി മസാജ് ചെയ്തശേഷം പഞ്ഞിയുപയോഗിച്ചു തുടച്ചെടുക്കാം.