എത്ര പ്രായമുള്ളവര്‍ ആണെങ്കിലും മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. മുഖകാന്തി വര്‍ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില പൊടികൈകള്‍ നമ്മുടെ ചുറ്റുവട്ടത്ത് തന്നെയുണ്ട്. അത്തരം ഒരു ഫേസ്പാക്ക് ഓറഞ്ചും നാരങ്ങയും കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉണ്ടാക്കാം
മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന രണ്ട് ഫലങ്ങളാണ് ഓറഞ്ചും നാരങ്ങയും. ഇവ രണ്ടും മുഖത്ത് വെറുതെ ഇടുന്ന പോലും മുഖകാന്തി വര്‍ധിപ്പിക്കും. ഓറഞ്ചിന്റെ തൊലിയും നാരങ്ങാനീരും മിശ്രിതമാക്കി അതിലേക്ക് ചന്ദനപ്പൊടി കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം ഇവ കഴുകി കളയുക. ഇങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യുന്നത് മുഖസൗന്ദര്യത്തിന് വളരെ നല്ലതാണ്.