കോട്ടയം: തെരഞ്ഞെടുപ്പ് ജോലിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള വിവരശേഖരണം തുടങ്ങി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നത്.
തെരഞ്ഞെടുപ്പ് വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ജീവനക്കാര്‍ക്കും മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടി നാളെ (ഫെബ്രുവരി 24) കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. നിയോജക മണ്ഡലങ്ങളിലെ ട്രെയിനര്‍മാര്‍ക്കായി ലൈവ് സ്ട്രീമിംഗ് നടത്തും.
അതേസമയം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള കൊവിഡ് 19 വാക്സിനേഷന് ഇന്ന് തുടക്കമായി. രാവിലെ 10.45ന് തെരഞ്ഞെടുപ്പ് ഓഫീസില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാക്സിനേഷനെടുത്തു. തുടര്‍ന്ന് ഓഫീസിലെ ജീവനക്കാര്‍ക്കും വാക്സിനെടുക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്സിന് നിര്‍ബന്ധമാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.