കോട്ടയം: ഗ്യാസ്സ് സ്റ്റൗ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു. കുടമാളൂര്‍ കുടയംപടി ഷെയര്‍ വില്ലയില്‍ വിളക്കുമാടം വീട്ടില്‍ ടി.ജി. ജെസ്സി മാത്യുവിനാണ് മരിച്ചത്. സിഎംഎസ് കോളജ് റിട്ട. വൈസ് പ്രിന്‍സിപ്പല്‍ ഡോ. വൈ.മാത്യുവാണ് ഭര്‍ത്താവ്.
കഴിഞ്ഞ 7ന് രാത്രി 11നാണ് പൊള്ളലേറ്റത്. ഡോ. വൈ മാത്യുവും ഭാര്യ ജെസി മാത്യുവും മാത്രമാണ് ഞായര്‍ രാത്രി വീട്ടില്‍ ഉണ്ടായിരുന്നത്. പാചക വാതകം ചോര്‍ന്ന ഗന്ധം വ്യാപിച്ചതോടെ ജെസി മാത്യു അടുക്കളയില്‍ എത്തി. രാത്രിയായതിനാല്‍ വൈദ്യുതി സ്വിച്ച് ഓണ്‍ ചെയ്തു. തുടര്‍ന്ന് ഗ്യാസ് സ്റ്റൗ പെട്ടെന്ന് പൊട്ടിത്തറിക്കുകയായിരുന്നു.
അയല്‍വീട്ടുകാര്‍ ഓടിയെത്തി തീ അണച്ച് ജെസ്സിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു