ഇടുക്കി: പഞ്ചഗുസ്തിയില്‍ ദേശീയ ചാംപ്യന്‍പട്ടത്തില്‍ ഇരട്ടി മധുരം നേടുയാണ് ഇടുക്കി സ്വദേശി ജിന്‍സി ജോസും മകള്‍ ആന്‍സലറ്റിനും. ഭൂമിയാംകുളം മുണ്ടനാനിക്കല്‍ ജിന്‍സി ജോസും മകള്‍ ആന്സലറ്റുമാണ് അപൂര്‍വനേട്ടം കൈവരിച്ചത്.
തുടര്‍ച്ചയായ ആറം വര്‍ഷമാണ് ജിന്‍സി ദേശീയ ചാംപ്യന്‍പട്ടം നേടുന്നത്. ആന്‍സലറ്റ് നാലാം വര്‍ഷമാണ് ദേശീയ ചാംപ്യനാകുന്നത്. ഛത്തീസ്ഗഡിലെ ഭിലായിയില്‍ ദേശീയ മത്സരത്തിലാണ് ഇവര്‍ കേരളത്തിന്റെ അഭിമാനമായി മാറിയത്. ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ ഇരട്ട സ്വര്‍ണം നേടിയാണ് ഈ അമ്മയും മകളും വാര്‍ത്തയില്‍ നിറയുന്നത്.
സീനിയര്‍ വിഭാഗത്തിലും മാസ്റ്റേഴ്സിലും ജിന്‍സി സ്വര്‍ണ്ണം നേടിയപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ ലെഫ്റ്റ് ഹാന്‍ഡിലും റൈറ്റ് ഹാന്‍ഡിലുമാണ് ആന്‍സലറ്റിന്റെ സുവര്‍ണ്ണനേട്ടം. ജിന്‍സിയുടെ ഭര്‍ത്താവ് ജോസാണ് ഇരുവരുടെയും ഗുരു.
കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് കരിമ്പനു സമീപത്തുണ്ടായ വാഹനാപകടത്തില്‍ ജിന്‍സിയുടെ ഭര്‍ത്താവ് ജോസിന് ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു. ജോസ് ജിന്‍സി ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവളായ ആന്‍സലറ്റ് മുരിക്കാശ്ശേരി പാവനാത്മാ കോളജില്‍ ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്.