കൊല്‍ക്കത്ത: രാജ്യത്തെ വന്‍കിട മൊബൈല്‍ കമ്പനികളായ ഐഡിയയും വോഡഫോണും ഒന്നായി. ‘വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്’ എന്ന പേരിലായിരിക്കും കമ്പനി ഇനി അറിയപ്പെടുക. ലയനം പൂര്‍ത്തിയായതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയെന്ന റിക്കാര്‍ഡും എയര്‍ടെല്ലിനെ മറികടന്ന് ‘വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്’ സ്വന്തമാക്കി.
നാഷണല്‍ കമ്പനി നിയമ ട്രിബ്യുണലിന്റെ അംഗീകാരം. ലഭിച്ചതോടെയാണ് ലയനം പൂര്‍ത്തിയായത്. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് 408 മില്ല്യനിലധികം സബ്സ്ക്രൈബര്‍മാരുണ്ടെന്ന് കമ്പനി പറയുന്നു.
വോഡഫോണ്‍-ഐഡിയ ബ്രാന്‍ഡുകള്‍ തുടരുമെന്നും പന്ത്രണ്ട് പേരെ ഉള്‍പ്പെടുത്തി പുതിയ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. കുമാര്‍ മംഗളം ബിര്‍ളയായിരിക്കും കമ്പനിയുടെ ചെയര്മാന്. 34.7 ശതമാനമായിരിക്കും ടെലികോം വിപണിയിലെ കമ്പനിയുടെ വരുമാന വിഹിതം. 60,000 കോടിയുടെ ആസ്തിയും 1.14 ലക്ഷം കോടിയുടെ ബാധ്യതയും ഉണ്ടാവും.
ജിയോയുടെ വരവോട് കൂടിയാണ് ഐഡിയയും വോഡഫോണും ലയനത്തിന് തീരുമാനിച്ചത്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ നിലവില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് വോഡഫോണും ഐഡിയയും.