കോഴിക്കോട്: പ്രളയക്കെടുതിയില്‍ പെട്ട കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഒരുമാസത്തെ ശമ്പളം നല്‍കൂ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളോട് നിങ്ങളുടെ ഒരുമാസത്തെ ശമ്പളം തരണമെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്നും മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നും ഓഡിയോ സന്ദേശത്തിലൂടെ മുനീര്‍ ചോദിക്കുന്നു.
ദുരിതമനുഭവിക്കുന്നവരെ നേരില്‍ കാണാത്തത് കൊണ്ടാണ് മുഖ്യമന്ത്രിക്കിത് പറയാന്‍ കഴിയുന്നതെന്നും ഇനിയും വീട്ടിലെത്താത്ത എല്ലാം നഷ്ടപ്പെട്ട യാതന അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളുടെ കീശയില്‍ കൈയ്യിട്ട് വാരുന്ന കൊള്ള ശരിയല്ലെന്നും മുനീര്‍ പറയുന്നു.
പിണറായിയെ പൊളിച്ചടുക്കുന്നു എന്ന അടിക്കുറിപ്പോടെയാണ്, ഡോ. എംകെ മുനീറിന്റെ അഞ്ചര മിനിറ്റോളം വരുന്ന വോയ്സ് ക്ലിപ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ വോയിസ് ക്ലിപ്പ് തന്റേതാണെന്ന് എം കെ മുനീര്‍ പിന്നീട് സ്ഥിരീകരിക്കുന്നുമുണ്ട്.
‘അവര്‍ക്ക് അങ്ങോട്ട് എന്തെങ്കിലും ജീവിതം ഉണ്ടാക്കി കൊടുക്കുന്നതിന് പകരം അവരെ കൊള്ളയടിക്കുന്ന ശ്രമം ശരിയല്ല. ഇതുവരെ സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒരു പൈസയും ചെലവാക്കേണ്ടി വന്നിട്ടില്ല. ക്യാമ്പുകളില്‍ അവര്‍ക്ക് ഭക്ഷണം കൊടുത്തിട്ടില്ല. വസ്ത്രം കൊടുത്തിട്ടില്ല. മലയാളികളുടെ സന്മനസ്സുകൊണ്ടാണ് ഇതൊക്കെ നടന്നു പോയത്. സര്‍ക്കാര്‍ റേഷന്‍ പോലും അവര്‍ക്ക് കൊടുക്കേണ്ടതില്ല എന്നു തീരുമാനിച്ചു. ഈ രീതിയില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു’. മുനീര്‍ പറയുന്നു.
‘പിന്നെ എന്തിനാണ് സിഎംഡിആര്‍എഫ് പണം സ്വരൂപിക്കുന്നത്. ഓഖി 100 കോടി പിരിച്ചിട്ട് 20 കോടിയെ നല്കിയിട്ടുള്ളു. ബാക്കി 80 കോടി എന്തായി. ഇപ്പോ വന്നിട്ടുള്ള ഫണ്ടില്‍ എത്രയാണെന്നുള്ളത് അത് പ്രത്യേക അക്കൗണ്ട് അല്ലാത്തത് കൊണ്ട് തിട്ടപ്പെടുത്തിയിട്ടില്ല. നമ്മള് ഒറ്റക്കെട്ടായി പ്രഈ കാര്യത്തില്‍ തികരിക്കണം. ഇപ്പോള്‍ വിദേശ രാജ്യത്ത് നിന്നും കേരളത്തിലേക്കയച്ച സാധനങ്ങള്‍ എയര്‍പോര്‍ട്ടിലെ കാര്‍ഗോയില്‍ കെട്ടിക്കിടക്കുന്നു. സര്‍ക്കാര്‍ പറയുന്നത് ആര് അയച്ചു ആര് കൊടുക്കുന്നു എന്നുള്ളതൊന്നും ഞങ്ങള്‍ക്ക് പ്രശനമല്ല. നിങ്ങള്‍ അങ്ങനെ അയച്ചാല്‍ മതി ഞങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് കൊടുത്തോളാം. ഇതെന്താണ് ഹിറ്റലറുടെ ഭരണമോ. നാസി ജര്‍മ്മനിയോ. ഇതൊന്നും വക വെച്ചുകൊടുക്കാന്‍ പറ്റില്ല’. മുനീര്‍ അഭിപ്രായപ്പെടുന്നു.