മനുഷ്യനിര്‍മിത ദുരന്തമാണ് കേരളത്തിലുണ്ടായതെന്ന ആരോപണം പ്രതിപക്ഷം നിയമസഭയിലും ആവര്‍ത്തിച്ചു. ഡാം മാനേജ്മെന്റ് അറിയാത്തവരെ അത് ഏല്പിച്ചെന്ന് വിഡി സതീശന് എംഎല്‍എ വിമര്‍ശിച്ചു. ഡാം തുറക്കാന്‍ 20 ദിവസം കാത്തുനിന്നു.
വേലിയിറക്കമുള്ളപ്പോള്‍ വെള്ളം തുറന്നു വിടണമെന്ന പാഠം പോലും അറിയാത്തവര്‍. കെടുകാര്യസ്ഥതയുടെയും കുറ്റകരമായ അനാസ്ഥയുടെയും ഫലമാണ് ഈ ദുരന്തമെന്നും വിഡി സതീശന് കുറ്റപ്പെടുത്തി.
ആദ്യ ദിവസം ഒരു രക്ഷാപ്രവര്‍ത്തനവും നടന്നില്ല. ഒരു ഉദ്യോഗസ്ഥനും പറഞ്ഞല്ല മത്സ്യതൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. മത്സ്യത്തൊഴിലാളികളും ജനങ്ങളും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ആരും അഭിമാനിക്കേണ്ട. മരിച്ചവരെ കൊണ്ടുപോകാന്‍ ആംബുലന്‍സ് പോലും ഉണ്ടായില്ലെന്നും വിഡി സതീശന് വിമര്‍ശിച്ചു.
എംഎം മണിക്ക് വൈദ്യുതി വകുപ്പ് നല്‍കിയത് ശരിയല്ലെന്ന തന്റെ നിലപാട് ശരിയായെന്നും സതീശന് പറഞ്ഞു.