കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിതയായ മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പതു വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മറിയുമ്മയുടെ വേര്‍പാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണെന്നും ആ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള തയ്യല്‍ ക്ലാസ്സുകള്‍ സാക്ഷരതാ ക്ലാസ്സുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ മറിയുമ്മ സജീവമായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ സാക്ഷരതാ ക്ലാസ്സുകള്‍ തുടങ്ങുന്നതിനും നിരക്ഷരരായ സ്ത്രീകളെ സാക്ഷരരാക്കാനും ശ്രമങ്ങള്‍ നടത്തിയിരുന്നു.
also read: കര്‍ണാടകയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴി , അതിശക്തമായ മഴയ്ക്ക് സാധ്യത
അതേസമയം മാളിയേക്കല്‍ മറിയുമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ അനുശോചിച്ചു . തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. യാഥാസ്ഥിതികരുടെ വിലക്കുകള്‍ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവര്‍ക്ക് വഴികാട്ടിയായിരുന്നു അവര്‍. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു.