കിടങ്ങൂര്‍: കുളിമുറിയിലെ ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സൗത്ത് ചിറപ്പുറം ഞാറക്കാട്ടില്‍ ജയേഷ്-ശരണ്യ ദമ്പതിമാരുടെ മകള്‍ ഭാഗ്യയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആണ് സംഭവം.
ഭര്‍ത്താവിന്റെ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ഒരാഴ്ചയായി ശരണ്യയുടെ വീടായ ചെമ്പിളാവ് വളര്‍കോട് വീട്ടിലായിരുന്നു അമ്മയും കുഞ്ഞും. അമ്മയുടെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുറെനേരം കഴിഞ്ഞു കാണാതായി. ഏറെ നേരം തിരഞ്ഞെങ്കിലും ഫലമൊന്നുമുണ്ടായില്ല.
also read: തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി, കേരളത്തില്‍ ഇന്നും പെരുമഴയ്ക്ക് സാധ്യത, ജാഗ്രത
പിന്നീടാണ് കുളിമുറിയിലെ ബക്കറ്റില്‍ ഒന്നരവയസ്സുകാരന് വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.