തൃശൂര്‍: അയല്‍വാസിയായ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടാണ് സംഭവം. തൊട്ടാപ്പ് സ്വദേശി പുതുവീട്ടില്‍ സെയ്തു മുഹമ്മദ് (47)നെയാണ് കോടതി ശിക്ഷിച്ചത്.
2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ അയല്‍വാസിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയെ 2017 ഫെബ്രുവരി രണ്ടിനും അതിന് മുന്‍പും പലതവണ പ്രതി പീഡിപ്പിച്ചിട്ടുണ്ട്. മറ്റ് കുട്ടികളോടൊപ്പം കളിക്കാന്‍ വീട്ടിലെത്തിയ സമയത്തും ഇയാള്‍ പീഡിപ്പിച്ചു.
also read: റെയിൽവേയുടെ മലയാളി ബാസ്ക്കറ്റ് ബോൾ താരം ലിതാര മരിച്ച നിലയിൽ; കുറിപ്പ് കണ്ടെടുത്തു
കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം വിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കുട്ടി അമ്മയോട് വിവരം പറഞ്ഞത്.
ഇതേ തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കേസില്‍ 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കി.