മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ചാലക്കുടി സന്ദര്‍ശിക്കും. പനമ്പള്ളി മെമ്മോറിയല്‍ സ്കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ മുഖ്യമന്ത്രി ദുരിത ബാധിതരുമായി സംസാരിക്കും. ചാലക്കുടി താലൂക്ക് ആശുപത്രിക്ക് പത്ത് കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. ജില്ലയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഹെലികോപ്ടറിലാണ് മുഖ്യമന്ത്രി ചാലക്കുടിയിലെത്തുക. ചാലക്കുടിയില്‍ മാത്രം മുന്നൂറ് കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രളയം ഉണ്ടാക്കിയിട്ടുള്ളത്, ചാലക്കുടി മാര്‍ക്കറ്റിലെ കടകളിലെ സാധനങ്ങള്‍ പൂര്‍ണമായി മഴയില്‍ കുതിര്‍ന്നു.
ചാലക്കുടിയിലും ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലും ഉള്ള വീടുകളില്‍ ശുചീകരണത്തിനായി അഞ്ച് അംഗങ്ങളുള്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകരെ ജില്ല ഭരണകൂടം ഏര്‍പ്പാടാക്കിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിന് കൂടുതല്‍ ടാങ്കറുകള്‍ ഇന്ന് രംഗത്തെത്തും, വെള്ളത്തിന്റെ കുത്തൊഴുക്ക് തുടരുന്ന മേഖലകളില്‍ കൂടുതല്‍ തടയണകള്‍ നിര്‍മിക്കാനും തീരുമാനമുണ്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെയും സന്നദ്ധ പ്രവര്ത്തകരുള്പ്പെടെയുള്ളവരെയും ശുചീകരണത്തില്‍ പങ്കാളികളാക്കും, രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക അദാലത്ത് അടുത്ത മാസം നടക്കും പെരിങ്ങല്‍ കുത്ത് ഉള്‍പ്പെടെയുള്ള ഡാമുകളില്‍ വീണ മരങ്ങള്‍ നീക്കം ചെയ്യുന്ന ജോലി ഇന്ന് പുനരാരംഭിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.