തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നിറിയിപ്പ്. മധ്യകേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അപ്രതീക്ഷിതമായി എത്തുന്ന മഴ വേനല്‍ക്കാലത്ത് ആശ്വാസമാകും.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കിഴക്കന്‍ കാറ്റ് സജീവമായതാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി.
also read: ‘മലയാള സിനിമാലോകത്തിന് തീരാനഷ്ടം’, കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന്
വേനല്‍ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് അപ്രതീക്ഷിതമായെത്തുന്ന മഴ താല്‍ക്കാലിക ആശ്വാസമേകുമെന്നാണ് വിലയിരുത്തല്‍. പലയിടത്തും കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.