തൃശൂര്‍: അതിജീവിക്കാനുള്ള മലയാളിയുടെ മനസാണ് ഇത്രയും വലിയ പ്രളയകെടുതിയുണ്ടായിട്ടും ചങ്കുറപ്പോടെയും ഒത്തൊരുമയോടെയും നേരിട്ടത. എന്തു വലിയ പ്രതിസന്ധി വന്നാലും നേരിടാനുള്ള വീറും വാശിയും മലയാളിയുടെ കൈമുതലാണ്. അത്തരത്തിലൊരു അതിജീവനത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്നത്.
തൃശ്ശൂരിലെ കുന്നംകുളത്തെ കരീമിന്റെ ചായക്കടയാണ് ഉത്തമ ഉദാഹരണം. ഇപ്പോഴും മുട്ടൊപ്പം വെള്ളമാണ് കരീമിന്റെ ചായക്കടയില്‍. പക്ഷേ വിട്ടുകൊടുക്കാന്‍ കരീം തയാറല്ല. പ്രളയജലത്തില്‍ നിന്നുകൊണ്ടു പഴയതുപോെല തന്നെ, അതേ ഊര്‍ജത്തോടെ ചായ എടുക്കുന്നു കരീം. ചായഗ്ലാസുകള്‍ ഒന്നിച്ച് ഒരു പാത്രത്തിലാക്കി വെള്ളത്തിലൂടെ ഒഴുക്കിവിടുന്നു. പാത്രം അടുത്തെത്തുമ്പോള്‍ ആളുകള്‍ അതില്‍നിന്നു ചായ എടുത്തു കുടിക്കുന്നു. ഇതൊക്കെ കാണുമ്പോഴാണ് മലയാളികളുടെ ആര്‍ജവത്തെ മറ്റു രാജ്യങ്ങള്‍ അഭിനന്ദിക്കുന്നത്.
കടപ്പാട് മനോരമ