ആലുവ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. സിഗ്നല്‍ തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. സര്‍വ്വീസ് നിര്ത്തിവെച്ചകാര്യം മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.
പ്രളയകെടുതിയില്‍ സൗജന്യ സര്‍വ്വീസ് നടത്തി ജനങ്ങള്‍ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. സാങ്കേതിക തകാര് മൂലം സര്‍വ്വീസ് നിര്‍ത്തിവെച്ചത് ജനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. തകരാര്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.