ഇടുക്കി: സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ മുല്ലപെരിയാര്‍ ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും അടച്ചു. സ്പില്‍വേയുടെ ഷട്ടറുകള്‍ അടച്ചതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള വെള്ളമൊഴുക്ക് നിലച്ചു. നിലവില്‍ ഡാമിലെ ജലനിരപ്പ് 140 അടിയായി തുടരുകയാണ്.
വരും ദിവസങ്ങളില്‍ ഇനിയും മഴ കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇതോടെ ഡാമിലെ ജലനിരപ്പ് ഇനിയും താഴുമെന്ന് അധികൃതകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം പേമാരിക്കും വെള്ളപ്പൊക്കത്തിനും ശമനമുണ്ടായതോടെ പുനരധിവാസ നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയിരിക്കുകയാണ്. താമസം, ആരോഗ്യ-രോഗപ്രതിരോധ നടപടികള്‍, എന്നിവക്കായിരിക്കും മുന്‍ഗണന.
ബോധവത്കരണ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കും.റോഡ്-വൈദ്യുതി-കുടിവെള്ളം-കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണം എന്നിവയും ഇതോടൊപ്പം നടപ്പാക്കും. വീടുകളുടെ നവീകരണം, കക്കൂസുകളുടെ നിര്‍മ്മാണം, കുടിവെള്ളം എന്നിവക്കും മുഖ്യപരിഗണന നല്‍കും.