മസ്കറ്റ്: രണ്ടാഴ്ച മുമ്പ് മസ്കറ്റിലേക്ക് പോയ കൊല്ലം കുളത്തുപുഴ സ്വദേശിനി നെല്ലിമൂട് തുണ്ടിൽ വീട്ടിൽ ബിജിലി ബേബി (29) മരിച്ചനിലയിൽ. മസ്കറ്റ് അസൈബയിൽ താമസസ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിജിലിയുടെ ഭർത്താവ് ജോൺ കോശി ഒമാനിലെ പ്രമുഖ കമ്പനിയിൽ ഓട്ടോമോട്ടീവ് ഡിവിഷനിൽ ജീവനക്കാരനാണ്. രണ്ട് ആഴ്ച മുമ്പാണ് ബിജിലി ബേബി മസ്കറ്റിൽ എത്തിയത്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ. ഭൗതിക ശരീരം നടപടി ക്രമങ്ങൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.