കൊച്ചി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിലേക്ക് കുടിവെള്ളവുമായി ഇന്ത്യന്‍ റെയില്‍വേ. ഏഴ് വാഗണുകളില്‍ സിന്റക്സ് ടാങ്കുകളില്‍ വെള്ളവുമായി ഈറോഡില്‍ നിന്നും പ്രത്യേക ട്രെയിന്‍ കേരളത്തിലേക്ക് തിരിച്ചു.
മധുര, തിരുനെല്‍വേലി വഴി തിരുവനന്തപുരത്ത് ഉടന്‍ എത്തും. കൂടാതെ ചെന്നൈയ്ക്കടുത്ത് പാലൂര് പ്ലാന്റില്‍ നിന്ന് കുപ്പിവെള്ളത്തിന്റെ 15,000 ബോക്സുകളും കേരളത്തിലേയ്ക്ക് അയക്കും. ഇവ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലും ചെന്നൈ സൂപ്പര്‍ ഫാസ്റ്റിലുമായി കേരളത്തിലേക്ക് കയറ്റി അയക്കും.
പാറശാല റെയില്‍നീര്‍ പ്ലാന്റില്‍ നിന്ന് ഒരു ലക്ഷം മിനറല്‍ വാട്ടര്‍ കുപ്പികള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ലോഡിംഗ് പുരോഗമിക്കുകയാണ്.