തിരുവനന്തപുരം: തലസ്ഥാനത്ത് ക്യാംപസ് ഫ്രണ്ട് നടത്തിയ മാര്‍ച്ചിനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിനെതിരെയാണ് കേസ്.
ലഖ്നൗവില്‍ നിന്നുള്ള രണ്ട് പേര് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമമെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ലഖ്നൗ സൈബര്‍ പോലീസ് കേസ്.
Kerala : Watch video of hatred against UP CM Yogi displayed by Islamic group Campus front of India (CFI) pic.twitter.com/waN17o6sni
— The Bite (@_TheBite) October 26, 2021
കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവം നടന്നത് കേരളത്തിലായതിനാല്‍ യുപി പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ധയ്ക്ക് ശ്രമിച്ചെന്ന പേരില്‍ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.