തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ചവരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കന്യാകുമാരിക്ക് തെക്കായി രൂപംകൊണ്ടിട്ടുള്ള ചക്രവാത ചുഴി തുടരുകയാണ്. ഇതിന്റെ സ്വാധീനത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇരുപത്തിയാറാം തീയതിയോടെ തുലാവര്‍ഷം എത്തിച്ചേരും. ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിജാഗ്രത തുടരും സംഭരണികളിലേക്കുള്ള നീരൊഴുക്ക് മഴ എന്നിവ നിരന്തരം നിരക്ഷിച്ചു വരികയാണ്. ജാഗ്രതക്കുറവ് പാടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന് പറഞ്ഞു.
മേഘ വിസ്ഫോടനം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിഷണര്‍ ഡോ എ കൗശിഗന് അറിയിച്ചു. അതേസമയം, ഇടി മിന്നലിനും മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്തു നിന്ന് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. മലയോര മേഖലയില്പ്രത്യേക ജാഗ്രത പുലര്‍ത്തണം. അപകടസാധ്യതാ മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.