പൊയിനാച്ചി : കാസർകോട് പൊയ്നാച്ചിയിൽ കോവിഡ് ബാധിച്ച് പുറത്തിറങ്ങാനാകാതെ ദുരിതത്തിലായവർക്ക് കൈത്താങ്ങായി കൂട്ടായ്മയുടെ നന്മ. മൂന്ന് മാസത്തിനിടെ നൂറ് കോവിഡ് ബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് എത്തിച്ചാണ് പൊയിനാച്ചി വാർഡ് കോൺഗ്രസ് കമ്മിറ്റി നന്മയുടെ പ്രതീകമായത്.
അസുഖബാധിതരായ ആറുപേർക്ക് ചികിത്സാസഹായധനവും നൽകി. ചെമ്മനാട് പഞ്ചായത്തംഗം രാജൻ കെ പൊയിനാച്ചി കിറ്റ് വിതരണം ഉദ്ഘാടനംചെയ്തു.
ഇ പ്രദീപ് കുമാർ ആടിയം അധ്യക്ഷനായിരുന്നു. എൻസി ശ്രീജിത്ത് കുമാർ, ഹരിഹരൻ മൊട്ട, വി മോഹനൻ നായർ, ജയൻ നെല്ലിയടുക്കം, സൂരജ് മൊട്ട എന്നിവർ പങ്കെടുത്തു.