പാലക്കാട്: പാലക്കാട് വീണ്ടും കര്‍ഷ ആത്മഹത്യ. വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണി ഭയന്ന് 56കാരന് ജീവനൊടുക്കി. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടില്‍ കണ്ണന്‍കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ണന്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന്റെ ഉമ്മറത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ണന്‍കുട്ടിയെ കണ്ടെത്തിയത്. മൃതദേഹം ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് ലക്ഷത്തിലേറെ കടമുണ്ടായിരുന്നു കണ്ണന്‍കുട്ടിക്ക്. കൃഷി നടത്താനും മറ്റാവശ്യങ്ങള്‍ക്കുമായി സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വട്ടിപ്പലിശക്കാരില്‍ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്.
പണം കൊടുക്കാന്‍ വൈകിയതോടെ ഇരുകൂട്ടരും വീട്ടില്‍ വന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് സഹോദരി ഭര്‍ത്താവ് ചന്ദ്രന് പറഞ്ഞു. മരിക്കുന്നതിന്റെ തലേദിവസവും നെ•ാറയിലെ കെ.ആര് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നെത്തി ഭീഷണിപ്പെടുത്തി എന്നും ബന്ധുക്കള്‍ പറയുന്നു.