കഴക്കൂട്ടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംവത്തില്‍ 21 കാരന് അറസ്റ്റില്‍. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ അഖിനേഷ് അശോക് പീഡിപ്പിച്ചത്.
2020 സെപ്റ്റംപര്‍ മുതല്‍ പലപ്രാവശ്യം പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് വിവരം. തുടര്‍ന്ന് ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി ഇപ്പോള്‍ അഭയകേന്ദ്രത്തില്‍ കഴിയുകയാണ്. രണ്ട് ദിവസം മുന്‍പാണ് കഴക്കൂട്ടം പോലിസിന് പരാതി ലഭിക്കുന്നത്. അതേസമയം, അഖിനേഷ് വിവാഹിതനാണെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയും അമ്മയും രണ്ടാനച്ചനും അമ്മൂമ്മയും ഒരുമിച്ചായിരുന്നു താമസം. അമ്മ ഇവരെ ഉപേക്ഷിച്ച് മറ്റൊരാളൊപ്പം പോയിരുന്നു. പിന്നീട് അമ്മൂമ്മയോടൊപ്പം താമസിക്കുമ്പോഴാണ് പെണ്‍കുട്ടി ചതിക്കുഴിയില്‍ വീണത്.