തിരുവനന്തപുരം: പ്രതിപക്ഷനേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തു. ഹൈക്കമാന്റ് പ്രതിനിധിയായ മല്ലികാര്‍ജ്ജുന ഗാര്‍ഗെയാണ് വിഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞടുത്ത വിവരം സംസ്ഥാന നേതാക്കളെ അറിയിച്ചത്.
മാറ്റത്തിന് വേണ്ടിയാണ് ഹൈക്കമാന്‍ഡ് തീരുമാനം എന്ന് ഗാര്‍ഗെ അറിയിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശനെ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ചില യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു.
തലമുറമാറ്റം എന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു. വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശനെ അഭിനന്ദിക്കുന്നതായി ചെന്നിത്തല അറിയിച്ചു.
‘കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. വി.ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു. വി ഡി സതീശന് അഭിനന്ദനങ്ങള്‍… എല്ലാ ആശംസകളും നേരുന്നു’. ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.