കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്റെ ചാരായം വാറ്റ് പിടികൂടി എക്സൈസ്. കണ്ണൂരിലാണ് സംഭവം. കെ ധീരജാണ് ചാരായം വറ്റിയതിന്റെ പേരില്‍ അറസ്റ്റിലായ ബിജെപി പ്രവര്ത്തകന്. ചാരായം ഉണ്ടാക്കിയതിനും സൂക്ഷിച്ചതിനുമെതിരെ ധീരജിനെതിരെ കേസ് എടുത്തിട്ടുണ്ട്.
ധീരജിന്റെ വീട്ടില്‍ നിന്നും 150 ലിറ്റര്‍ വാഷ് കണ്ടെടുത്തു. രഹസ്യവിവരമറിഞ്ഞ് എക്സൈസ് സംഘം നഗരമധ്യത്തിലെ വീട്ടിലെത്തുമ്പോള്‍ വീട്ടുകാര്‍ ചാരായം വാറ്റുകയായിരുന്നു. പുറത്തു പോയി മോശം മദ്യം കഴിക്കാതിരിക്കാനും ബന്ധുക്കള്‍ക്ക് നല്‍കാനുമാണ് വീട്ടില്‍ തന്നെ ചാരായം വാറ്റിയതെന്നാണ് വീട്ടമ്മ നല്കിയ മറുപടി.
ചാരായം ഉണ്ടാക്കിയതിനും സൂക്ഷിച്ചതിനുമെതിരെ ധീരജിനെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനാണ് കെ ധീരജ്. ഇവിടെ ചാരായം വാറ്റ് പതിവാണ്. കഴിഞ്ഞ ലോക് ഡൗണ്‍ സമയത്തും ഇയാള്‍ ചാരായം വാറ്റിയിരുന്നു എന്നാണ് എക്സൈസിന് കിട്ടിയിട്ടുള്ള റിപ്പോര്‍ട്ട്.