കൊച്ചി: ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ കൊവിഡ്19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തിലെ ശ്രീജിത്ത് പണിക്കരുടെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. സംഭവത്തില്‍ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയിലടക്കം ഉയരുന്നത്.
ഇപ്പോഴിതാ ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഇടത് നിരീക്ഷകന് ഡോ . പ്രേംകുമാര്‍. ശ്രീജിത്ത് പണിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും താനുണ്ടാവില്ലെന്നും ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നും പ്രേംകുമാര്‍ അറിയിച്ചു.
സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിക്കുന്നയാളോട് സംവദിക്കാന്‍ തന്നെകൊണ്ടാവില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. കൊവിഡ്19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ ന്യായീകരണ ക്യാപ്സ്യൂള്‍ എന്ന പേരിലായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കണമെന്നും ശരിയായ ഉദ്ദേശം മാത്രമാണ് ബൈക്ക് ആംബുലന്‍സിന് പിന്നില്‍ ഉള്ളതെന്നും ശ്രീജിത്ത് പരിഹാസ രൂപേണ പറയുന്നു.
പ്രേംകുമാറിന്റെ പ്രതികരണം-
പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണ്‍കെ റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിച്ചു ചിരിക്കുന്നൊരാളിനോട് ഒരു തരത്തിലും സംവദിക്കാന്‍ എന്നെക്കൊണ്ടാവില്ല.
ശ്രീജിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും ഇനി ഞാനുണ്ടാവില്ല.
ഇതില്‍ക്കൂടുതലൊന്നുമില്ല; ഇതില്‍ക്കുറവുമില്ല.