കരിവെള്ളൂര്‍ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വാക്സിന് ചലഞ്ചിലേക്ക് രണ്ടുമാസത്തെ പെന്ഷന് തുക നല്കി പ്രാന്തംചാലിലെ നാണാട്ട് കല്യാണിയമ്മ.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഗോപാലന് കല്യാണിയമ്മയില്‍ നിന്ന് തുക ഏറ്റുവാങ്ങി. പി.പി.സുരേന്ദ്രന്, കെ.രമേശന്, കെ.മനുരാജ്, പി.മോഹനന് എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷവും കല്യാണിയമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലുമാസത്തെ പെന്ഷന് തുക നല്‍കിയിരുന്നു.