തൃശൂര്‍: കോവിഡ് വാക്സിന് ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഒഴുകി എത്തുന്നു. ഇക്കൂട്ടത്തില്‍ വിവാഹ മോതിരവും ഉള്‍പ്പെടുന്നു. ചാലക്കുടി എലിഞ്ഞിപ്ര സ്വദേശി വടക്കന്‍ വീട്ടില്‍ തോമസാണ് 7.810 ഗ്രാം വരുന്ന വിവാഹ മോതിരം സംഭാവന ചെയ്ത് മാതൃകയായത്.
കൊരട്ടി ജെകെ എന്‍ജിനീയറിങ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ കുറ്റിക്കാട് മാപ്രാണന്‍ വീട്ടില്‍ കെഡി ആന്റു അരലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു. കെ.എസ്.ഇ.ബി ജീവനക്കാരന് വെസ്റ്റ് ചാലക്കുടി കളക്കാട്ടുകാരന്‍ വീട്ടില്‍ കെ.എം. ഷാജി പകുതി ശമ്പളമായ 12,000 രൂപ നല്കി. ബി.ഡി. ദേവസി എം.എല്‍.എക്കാണ് ഇവര്‍ സംഭാവന കൈമാറിയത്.
തൃപ്രയാറിലെ ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ കാരുണ്യ കേന്ദ്രം ആറ് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മന്ത്രി എ.സി. മൊയ്തീന് ഏറ്റുവാങ്ങി.