തൃശ്ശൂര്‍: കേരളത്തിന്റെ സാംസ്കാരിക നഗരി കേരളത്തിന്റെ ശവസംസ്കാരത്തിനു കാരണമായ നഗരിയെന്നു അറിയപ്പെടാതിരിക്കാനായി തൃശൂര്‍ വാസികള്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന് അപേക്ഷിച്ച് സ്വാമി സന്ദീപാനന്ദ ഗിരി.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുമ്പോഴും പൂരം നടത്തണം എന്ന ആവശ്യവുമായി ദേവസ്വങ്ങളുള്പ്പെടെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സന്ദീപാനന്ദ ഗിരി രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിലും പൂരം നടത്തണം എന്ന ആവശ്യവുമായി ദേവസ്വങ്ങളുള്പ്പെടെ നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സന്ദീപാനന്ദ ഗിരി എത്തിയത്.
കേരളത്തിന്റെ സാംസ്കാരിക നഗരി കേരളത്തിന്റെ ശവസംസ്കാരത്തിനു കാരണമായ നഗരിയെന്നു അറിയപ്പെടാതിരിക്കാനായി തൃശൂര്‍ വാസികള്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു- സന്ദീപാനന്ദ ഗിരി പറഞ്ഞു. കോവിഡ് പടര്‍ന്നുപിടിക്കുമ്പോഴും പൂരം സംസ്കാരത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് പൂരം നടത്തണം എന്ന ആവശ്യത്തിനെതിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
താരങ്ങളും ട്രോള്‍ പേജുകളുമടക്കം നിരവധിപേരാണ് രംഗത്തെത്തിയത്. ഇതിനിടെ കാണികളെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ദേവസ്യം ആലോചിക്കുന്നതായാണ് സൂചന. ചുരുക്കം ചില സംഘാടകരെയും ആനക്കാരേയും മേളക്കാരെയും ഉള്‍പ്പെടുത്തികൊണ്ട് പൂരം നടത്താം എന്ന് ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ദേവസ്വങ്ങള്‍ അറിയിക്കും.