മുല്ലശ്ശേരി: മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി. ആരോഗ്യസ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തിക്കൊണ്ട് നല്കുന്ന ദേശീയ സാക്ഷ്യപത്രത്തിന് മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം അര്‍ഹത നേടി. 90.1 ശതമാനം മാര്‍ക്കോടെയാണ് സ്ഥാപനം ദേശീയ അംഗീകാരം നേടിയത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (എന്‍.ക്യു.എ.എസ്.) അംഗീകാരത്തിനാണ് സ്ഥാപനം അര്‍ഹത നേടിയത്. ശുചിത്വപരിപാലന മികവ് അടിസ്ഥാനമാക്കി മികച്ച ആരോഗ്യസ്ഥാപനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നല്കുന്ന ‘കായകല്‍പ്പം’ പുരസ്കാരത്തിന് ജില്ലാതലത്തില്‍ രണ്ടുതവണ മൂന്നാംസ്ഥാനവും രണ്ടുതവണ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ രണ്ടുതവണ അഞ്ച്, ആറ് സ്ഥാനങ്ങളും മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.
ഐഎസ്ഒ അംഗീകാരം ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തില്‍ നടന്നുവരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. സജീദാ ബീഗം അറിയിച്ചു.