അതിരപ്പിള്ളി : വിനോദ സഞ്ചാര മേഖലയില്‍ ടിക്കറ്റ് കൗണ്ടറിന് സമീപം കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. ഇരുവരും അത്ഭുതകരമായാണ് വലിയ അപകടത്തില്‍ നിന്നും കരകറിയത്. ഗുരുവായൂര്‍ സ്വദേശികളായ യുവാവും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്.
ചാലക്കുടിയില്‍ നിന്ന് അതിരപ്പിള്ളിയിലേക്ക് വരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പന്ത്രണ്ടടി താഴ്ചയില്‍ ഒരു മരത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. അതിരപ്പിള്ളിയിലെ വനസംരക്ഷണ സമിതി പ്രവര്‍ത്തകരാണ് ഓടിയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം സംഭവിച്ചത്.