ആലുവ: പെരിയാറിലൂടെ വെള്ളം ഒഴുകുന്നതിന്റെ സെല്‍ഫി പകര്‍ത്താനുള്ള ആള്തിരക്കില് ഗതാഗതം താറുമാറയതോടെ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ പോലീസ് തുണിമറ സൃഷ്ടിച്ചു. ജലനിരപ്പ് ഉയരുന്നത് കാണാന്‍ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ വാഹനങ്ങള്‍ നിറുത്തിയതാണ് ഗാതഗത കുരുക്കിന് ഇടയാക്കിയത്. ഇതേത്തുടര്‍ന്ന് പോലീസ് പാലത്തിന്റെ തൂണുകളില്‍ തുണി ഉപയോഗിച്ച് പെരിയാറിലെ കാഴ്ച മറയ്ക്കുകയായിരുന്നു.
പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പാലത്തില്‍ വാഹനത്തിന്റെ വേഗത കുറച്ചും മൊബൈലില്‍ ചിത്രം പകര്‍ത്തിയുമാണ് യാത്രക്കാര്‍ പ്രശ്നം സൃഷ്ടിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ജനം വെള്ളപ്പൊക്കം കാണാന്‍ പാലത്തിലേക്ക് വന്നു. അപകട സാധ്യത മുന്നില്‍ കണ്ട് രാവിലെ തന്നെ ആലുവ കൊട്ടാരക്കടവില്‍ നിന്നും മണപ്പുറത്തേക്കുള്ള നടപ്പാലം പൊലീസ് വടം ഉപയോഗിച്ച് അടച്ചു കെട്ടിയിരുന്നു.