കണ്ണൂര്‍: പിന്‍വാതില്‍ നിയമനത്തിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ പിഎസ്സി ഓഫീസ് താഴിട്ടുപൂട്ടി. സെക്രട്ടേറിയറ്റിനു മുന്പില് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്ഢ്യമര്പ്പിച്ചായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്.
രാവിലെ ഒന്‍പതിന് ഓഫീസില്‍ ജീവനക്കാരെത്തുന്നതിനു മുന്‍പായിരുന്നു ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയത്. കളക്ടറേറ്റ് അനക്സിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്സി ഓഫീസില്‍ ആ സമയം, സെക്യൂരിറ്റി ജീവനക്കാരന് മാത്രമേയുണ്ടായിരുന്നുള്ളൂ.
തുറന്ന കിടന്ന ഗ്രില്‍ അടച്ച്, യൂത്ത് കോണ്‍ഗ്രസുകാര്‍ പുതിയ താഴും ചങ്ങലയുമിട്ടു പൂട്ടുകയുമായിരുന്നു. ഏതാനും മിനിറ്റിനുശേഷമാണു വിവരമറിഞ്ഞു പോലീസ് എത്തിയത്. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം പോലീസ് താഴ് മുറിച്ചു മാറ്റുകയായിരുന്നു.