തളിപ്പറമ്പ്: മഴൂര്‍ ബലഭദ്ര സ്വാമി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. സ്വര്‍ണ്ണം പൂശിയ വെള്ളി ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. ക്ഷേത്രത്തിന്റെ കൗണ്ടറില്‍ സൂക്ഷിച്ച 5000 രൂപയും ഓഫീസില്‍ സൂക്ഷിച്ചിരുന്ന വെള്ളി പൂശിയ 54 മോതിരങ്ങളുമാണ് കവര്‍ന്നിരിക്കുന്നത്.
വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു. പൂട്ടുകള്‍ കുത്തി തുറക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ശ്രീകോവില്‍, കൗണ്ടര്‍, ക്ഷേത്ര നവീകരണ കമ്മിറ്റി ഓഫിസ് എന്നിവ കുത്തി തുറന്ന നിലയിലാണ്. നവീകരണ കമ്മിറ്റി ഓഫിസിലെ അലമാരയില്‍ നിന്ന് ലഭിച്ച താക്കോലുകള്‍ ഉപയോഗിച്ച് ഭണ്ഡാരം തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ശേഷം താക്കോല്‍ ഇവിടെ തന്നെ ഉപേക്ഷിച്ചിട്ടുണ്ട്.